തിരുവനന്തപുരം: സ്വപ്നയുടെ ആവശ്യപ്രകാരം യൂനിടാക്ക് ഉടമ സന്തോഷ് ഈപ്പന് കൈമാറിയ ആറ് ഫോണുകളില്‍ 1.14 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ ആര്‍ക്ക് ലഭിച്ചെന്ന് കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് പുറമെ രാഷ്ട്രീയ പാർട്ടികളും സമാന്തര അന്വേഷണം തുടങ്ങി. ഭരണ-പ്രതിപക്ഷങ്ങളെ ഒേരപോലെ പ്രതിരോധത്തിലാക്കുന്ന വിഷയമായതിനാലാണ് അതിൽനിന്ന് രക്ഷപ്പെടാൻ രാഷ്ട്രീയ പാർട്ടികൾ സമാന്തരമായ അന്വേഷണം നടത്തുന്നത്.
353829104894386 എന്ന ഐ.എം.ഇ.ഐ നമ്പറുള്ള ഈ ഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്നത് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഒരുപക്ഷേ, തങ്ങള്‍ക്കിടയിലുള്ള ആര്‍ക്കെങ്കിലും ഫോണ്‍ ലഭിച്ചിട്ടുണ്ടോയെന്ന് രാഷ്ട്രീയ പാര്‍ട്ടികളും പരിശോധിക്കുന്നത്. സ്വപ്നയുമായി ബന്ധമുള്ള ആരെങ്കിലും തങ്ങളുടെ കൂട്ടത്തിലുണ്ടോ എന്നുകൂടി പരിശോധിക്കുകയാണ് മുന്നണികള്‍. യു.എ.ഇ കോണ്‍സുലേറ്റിെൻറ പേരില്‍ സ്വപ്ന ചില പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. അതിലേക്ക് ആരൊക്കെ പോയിട്ടുണ്ടെന്ന കാര്യങ്ങളും പാർട്ടികൾ പരിശോധിക്കുന്നുണ്ട്.
ലൈഫ് മിഷന് കരാര്‍ ലഭിക്കാന്‍ നാലുകോടി നാല്പത്തിയെട്ട് ലക്ഷം രൂപക്ക് പുറമെ അഞ്ച് ഐ ഫോണുകള്‍ കൂടി സ്വപ്ന സുരേഷിന് നല്‍കിയെന്നാണ് യൂനിടാക് ഉടമ സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നത്. ഈ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണാണ് ലൈഫ് മിഷന് മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എം. ശിവശങ്കറിന് ലഭിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
സന്തോഷ് ഈപ്പന് നല്കിയ അഞ്ച് ഫോണില്‍ ബാക്കി മൂന്നെണ്ണം പൊതുഭരണ വകുപ്പിലെ അഡീഷനല്‍ പ്രോട്ടോകോള്‍ ഓഫിസര്‍ രാജീവൻ, പ്രവീണ്‍, ജിത്തു എന്നിവര്‍ക്കാണ് ലഭിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശേഷിക്കുന്ന ഒരു ഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ വിജിലന്‍സും അേന്വഷണം തുടരുകയാണ്. യു.എ.ഇ ദിനത്തിൽ സമ്മാനമായി ലഭിച്ച ഐ ഫോണ്‍ അഡീഷനല്‍ പ്രോട്ടോകോള്‍ ഓഫിസര്‍ രാജീവന് സര്‍ക്കാറില്‍ തിരിച്ച് നൽകിയിട്ടുമുണ്ട്. പൊതുഭരണ സെക്രട്ടറിക്ക് ഫോണ്‍ ഹാജരാക്കിയിട്ടുണ്ട്. രാജീവന് ഫോണ്‍ വാങ്ങിയ ചിത്രങ്ങള്‍ സഹിതം പ്രതിപക്ഷനേതാവ് പുറത്തുവിട്ടിരുന്നു. എന്നാൽ വിലകൂടിയ ആ െഎ ഫോൺ എവിടെയെന്ന കാര്യത്തിൽ മാത്രം ഇപ്പോൾ അവ്യക്തത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.