കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിശ്ചിതകാലം ജോലി ചെയ്യണമെന്ന വ്യവസ്ഥ വരും

തിരുവനന്തപുരം: കാസർകോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കാന്‍ വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിർദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

കാസർകോട് അടക്കം ചില ജില്ലകളില്‍ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന ജീവനക്കാര്‍ അവധിയില്‍ പോകുന്നത് പദ്ധതി നിര്‍വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നു.

സർക്കാർ ഇത് ഗൗരവമായി കാണുന്നുവെന്നും ഇ. ചന്ദ്രശേഖരന്‍റെ സബ്മിഷന് മറുപടി നൽകി.

സര്‍ക്കാര്‍ വകുപ്പുകളില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമില്ല. ഒഴിവുകള്‍ ഉണ്ടാകുന്ന മുറക്ക് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ നിയമനാധികാരികള്‍ക്കും കര്‍ശന നിർദേശംനല്‍കി. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കിൽ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വ്യവസ്ഥയുണ്ട്.

ചില റാങ്ക് ലിസ്റ്റുകൾ ഇല്ലാത്ത പ്രശ്നമുണ്ടായിരുന്നു. അവ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്‍.പി സ്‌കൂള്‍ ടീച്ചറുടെ 239 ഒഴിവുകളിലേക്ക് അഡ്വൈസ് നൽകി. ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടൻ അഡ്വൈസ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - In Kasaragod, Idukki and Wayanad districts there will be a requirement to work for a fixed period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.