നെയ്യാറ്റിൻകരയിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരി​ങ്കൊടി കാട്ടി

നെയ്യാറ്റിൻകരയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷി കൃഷ്ണന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. തമിഴ്‌നാട്ടിലെ പരിപാടിക്കായി മുഖ്യമന്ത്രി പോകുംവഴിയാണ് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.

രണ്ട് യുവാക്കള്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു നേരെ ഓടിയടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തൊട്ടുപിന്നാലെയെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നാഗർകോവിൽ യാത്രക്ക് മുന്നോടിയായാണ് പൊലീസ് നടപടി.

നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് പല ഭാഗങ്ങളിൽ നിന്നായി പാറശാല പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. സമീപത്തെ കടകളിലും മറ്റും ഇരുന്നിട്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരി​ങ്കൊടിയുമായി പ്രവർത്തകർ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇവർക്കുനേരെ അപകടകരമാം വിധം പൊലീസ് ജീപ്പ് ചീറിയടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

Tags:    
News Summary - In Neyyatinkara too, the Youth Congress showed black flags against the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.