തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് മൂന്ന് പേർ ചികിത്സയിലുണ്ട്. ഇതോടെ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്ക് രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ മു​ങ്ങി കു​ളി​ക്കു​ന്ന​വ​രി​ലും നീ​ന്തു​ന്ന​വ​രി​ലും വ​ള​രെ അ​പൂ​ർ​വ​മാ​യി ഉ​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം അ​ഥ​വാ അ​മീ​ബി​ക് എ​ന്‍സെ​ഫ​ലൈ​റ്റി​സ്. നേ​ഗ്ലെ​റി​യ ഫൗ​ലേ​റി, അ​ക്കാ​ന്ത അ​മീ​ബ, സാ​പ്പി​നി​യ, ബാ​ല​മു​ത്തി​യ എ​ന്നീ അ​മീ​ബ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട രോ​ഗാ​ണു​ക്ക​ൾ ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​മ്പോ​ഴാ​ണ് രോ​ഗം ഉ​ണ്ടാ​കു​ന്ന​ത്.

മൂ​ക്കി​നേ​യും മ​സ്തി​ഷ്‌​ക​ത്തേ​യും വേ​ര്‍തി​രി​ക്കു​ന്ന നേ​ര്‍ത്ത പാ​ളി​യി​ലു​ള്ള സു​ഷി​ര​ങ്ങ​ള്‍ വ​ഴി​യോ ക​ര്‍ണ പ​ട​ല​ത്തി​ലു​ണ്ടാ​കു​ന്ന സു​ഷി​രം വ​ഴി​യോ ആ​ണ് അ​മീ​ബ ത​ല​ച്ചോ​റി​ലേ​ക്ക് ക​ട​ക്കു​ക​യും മെ​നി​ഞ്ചോ എ​ന്‍സെ​ഫ​ലൈ​റ്റി​സ് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. 97 ശ​ത​മാ​ന​ത്തി​ല​ധി​കം മ​ര​ണ​നി​ര​ക്കു​ള്ള രോ​ഗ​മാ​ണി​ത്.

രോ​ഗം മ​നു​ഷ്യ​രി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ല. വെ​ള്ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ അ​ടി​ത്ത​ട്ടി​ലെ ചേ​റി​ലു​ള്ള അ​മീ​ബ വെ​ള്ള​ത്തി​ല്‍ ക​ല​ങ്ങു​ക​യും മൂ​ക്കി​ലൂ​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്നു. രോ​ഗാ​ണു​ബാ​ധ ഉ​ണ്ടാ​യാ​ൽ ഒ​ന്നു​മു​ത​ല്‍ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കും.

Tags:    
News Summary - Two more cases of amoebic encephalitis in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.