കുറ്റ്യാടി: നിട്ടൂരിൽ കോടതി വാറൻറ് പ്രകാരം പ്രതിയെ പിടികൂടാെനത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവം പൊലീസ് സംഘമാണെന്ന് അറിയാതെയാണെന്ന് സി.പി.എം വടയം ലോക്കൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ പറയുന്നു.
യൂനിഫോം ഇല്ലാതെയാണ് െപാലീസ് അറസ്റ്റുചെയ്യാൻ വന്നത്. പൊലീസാണെന്ന് അറിയാതെയാണ് വിഷയത്തിൽ ഇടപെട്ടത്. അഞ്ചുവർഷം മുമ്പ് ആർ.എസ്.എസുകാർ നൽകിയ കള്ളപ്പരാതിയിലാണ് ലോക്കൽ കമ്മിറ്റി അംഗം എ.എം. അശോകനെ പ്രതിചേർത്തത്.
ബാങ്ക് ജീവനക്കാരനായ അശോകൻ എല്ലാ ദിവസങ്ങളിലും കുറ്റ്യാടിയിൽ സജീവമായി ഉണ്ടാകുന്നയാളാണ്. വാറൻറ് പ്രതിയാണെന്ന് പറഞ്ഞ് അറസ്റ്റു ചെയ്യാൻ അർധരാത്രി വീട്ടിൽ റെയ്ഡ് നടത്തേണ്ട ഒരു ആവശ്യവുമില്ല'. വീട്ടിൽ കയറി പൊലീസ് നടത്തിയ ആക്രമണത്തിൽ അശോകെൻറ ഭാര്യ ശോഭ, ബന്ധു നിർമല എന്നിവർക്ക് പരിക്കേറ്റതായും ഇവർ ആശുപത്രിയിൽ ചികിത്സ തേടിയതായും വാർത്തക്കുറിപ്പിൽ പറയുന്നു.
വീട് റെയ്ഡ് ചെയ്ത കുറ്റ്യാടി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വടയം ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ. വാസു അധ്യക്ഷത വഹിച്ചു. പി.പി. ചന്ദ്രൻ, ടി.കെ. ബിജു, ഇ.കെ. നാണു, ഏരത്ത് ബാലൻ എന്നിവർ സംസാരിച്ചു.
കുറ്റ്യാടി: നിട്ടൂരിൽ േകാടതി വാറൻറ് പ്രകാരം സി.പി.എം നേതാവായ പ്രതിയെ പിടികൂടാൻപോയ എസ്.െഎയെയും സംഘത്തെയും ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച പ്രതികൾ ആരെന്ന് വെളിപ്പെടുത്താനും കേസെടുക്കാനൂം കുറ്റ്യാടി പൊലീസ് ഭയപ്പെടുന്നതായി പാറക്കൽ അബ്ദുല്ല എം.എൽ.എ ആരോപിച്ചു.
രാത്രി 11 നുണ്ടായ സംഭവം മൂടിവെക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം നിട്ടൂരിൽ പോളിങ് കഴിഞ്ഞ ഉടനെ സി.പി.എമ്മുകാർ യു.ഡി.എഫുകാരെ ക്രൂരമായി പരിക്കേൽപ്പിക്കുകയും ഏതാനും വീടുകൾ ആക്രമിക്കുകയും ചെയ്തിരുന്നു.
പട്ടാപ്പകലാണ് ഇൗ അക്രമം. പാർട്ടിയുടെ ജില്ല കമ്മിറ്റിയുടെ േനതൃത്വത്തിൽ ഒരു ക്രിമിനൽ സംഘത്തെ വളർത്തുന്നു. ഭരണത്തിെൻറ തണലിൽ എന്തുമാകാം എന്ന നിലയാണ്. ഗ്രാമങ്ങളിൽപോലും ക്വേട്ടഷൻ സംഘങ്ങൾ വിലസുകയാണ്-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.