തൃശൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി കു​ത്തി​ക്കൊ​ന്നു. കേച്ചേരി കറപ്പം വീട്ടിൽ അബുബക്കറിന്റെ മകൻ ഫിറോസാണ് (45) വാടക ക്വാർട്ടേഴ്സിൽ കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

ക്വാർട്ടേഴ്സിലെത്തിയ രണ്ടംഗ സംഘം മാരകായുധമായി വയറ്റിൽ കുത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കേച്ചേരി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ഫിറോസ് നിരവധി കേസുകളിൽ പ്രതിയാണ്. 

Tags:    
News Summary - In Thrissur, a young man was stabbed to death inside his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.