ലഖ്നോ സ്വന്തം കുട്ടിയല്ലെന്ന് ആരോപിച്ച് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽലഖ്നോ: സ്വന്തം കുട്ടിയെല്ലന്ന് ആരോപിച്ച് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ഗൊരഖ്പുരിലെ ബെജ്നാഥ്പുരിലാണ് സംഭവം. രണ്ടുവയസുകാരി േശ്രയയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് രമേശാണ് അറസ്റ്റിലായത്.
ദിവസവും മദ്യപിച്ചെത്തുന്ന രമേശ് ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഇതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. മക്കളായ എട്ടുവയസുകാരി കാജലും അഞ്ചുവയസുകാരൻ പ്രിൻസും ശ്രേയയും മാതാവിനൊപ്പമുണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ട് മാതാവിന്‍റെ സമീപത്തുനിന്ന് മൂന്നുകുട്ടികളെയും രമേശ് കൂട്ടിെകാണ്ടുപോയി. ശേഷം കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ േമാട്ടോർ സൈക്കിളിൽ രണ്ടുകുട്ടികളെയും രണ്ടുവയസുകാരിയുടെ മൃതദേഹവുമായി രമേശ് ഭാര്യയുടെ വീട്ടിലെത്തി. രമേശിന്‍റെ പിറകിലിരുന്ന കാജലിന്‍റെ കൈയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം. കുഞ്ഞിന്‍റെ മൃതദേഹവുമായി തിരികെ എത്തിയതോടെ നാട്ടുകാർ സംഘടിക്കുകയും കുഞ്ഞിന്‍റെ മരണകാരണം തിരക്കുകയുമായിരുന്നു. ശേഷം നാട്ടുകാർ രമേശിനെ പൊലീസിന് കൈമാറി.
തങ്ങളെ മൂന്നുപേരെയും പിതാവ് കൂട്ടികൊണ്ടുപോയതിന് ശേഷം ഒരു ഫലവൃക്ഷത്തോട്ടത്തിന് നടുവിൽ താമസിപ്പിച്ചതായും പിതാവ് തങ്ങൾക്കൊപ്പമുണ്ടായിരുന്നതായും കാജൽ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞു. രാത്രി ഏറെവൈകി തന്‍റെ ഷാൾ ഉപയോഗിച്ച് കുഞ്ഞിന്‍റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം തങ്ങളെ കൂട്ടി ഗ്രാമത്തിലേക്ക് തിരിച്ചു. പിതാവ് തന്നോട് ശ്രേയയുടെ മൃതദേഹം മടിയിൽവെക്കാൻ പറഞ്ഞതായും കാജൽ പറഞ്ഞു. ശ്രേയ തന്‍റെ കുട്ടിയല്ലെന്ന് മാതാവിനോട് പറഞ്ഞിരുന്നതായും കാജൽ മൊഴി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും രമേശിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.