സുൽത്താൻ ബത്തേരി: കിണറ്റിൽവീണ കടുവയെ മയക്കു വെടിവെച്ച് പിടികൂടി. പൂതാടി പഞ്ചായത്തിൽപ്പെട്ട മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ 15 അടി താഴ്ചയുള്ള കിണറ്റിലാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്. കിണറ്റിലെ മോട്ടോര്‍ പരിശോധിക്കാൻ എത്തിയപ്പോഴാണ് സൈഡ് റിങ്ങിനോട് ചേർന്ന പടവിന്റെ മുകളിൽ കടുവ ഇരിക്കുന്നതുകണ്ടത്.
ആദ്യം വലയിട്ട് സുരക്ഷിതമാക്കിയശേഷം ഒരു മണിയോടെയാണ് മയക്കുവെടിവെച്ച് കടുവയെ കരക്കുകയറ്റിയത്. തുടർന്ന് കുപ്പാടിയിലെ മൃഗ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. രണ്ട് വയസ്സുള്ള പെൺകടുവയാണെന്ന് വനം അധികൃതർ പറഞ്ഞു.മൂന്നാനക്കുഴി പ്രദേശം വനമേഖലയാണ്. അരിവയൽ കാടും പാമ്പ്ര തോട്ടങ്ങളും ഇതിനടുത്താണ്. കടുവ ശല്യത്തിന് പേരുകേട്ട മീനങ്ങാടി പഞ്ചായത്തിലെ മൈലംപാടി, മണ്ഡകവയൽ പ്രദേശങ്ങളിലേക്ക് മൂന്നാനക്കുഴിയിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരമേയുള്ളു. ഈ യാത്രക്കിടയിലാണ് കടുവ കിണറ്റിൽ അകപ്പെട്ടതെന്ന് കരുതുന്നു. രണ്ടുമാസം മുമ്പ് മൂടക്കൊല്ലിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചുകൊന്നത് മൂന്നാനക്കുഴിയിൽനിന്ന് ആറുകിലോമീറ്റർ അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.