തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാത്ത സംഭവം: പോസ്റ്റ്മാസ്റ്റര്‍ക്കെതിരെ നടപടി വരും

എടക്കര: തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാതെ ചാക്കില്‍ കൂട്ടിയിട്ട സംഭവത്തില്‍ പാലേമാട് പോസ്റ്റ്ഓഫിസിലെ പോസ്റ്റ്മാസ്റ്റര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതിന്‍റെ ഭാഗമായി പോസ്റ്റ്മാസ്റ്റർ പാലേമാട് ഒന്നാംപടി സ്വദേശി കോയയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. പാലേമാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ്ഓഫിസിന്‍റെ എതിര്‍വശത്തെ കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് ചാക്കുകളില്‍ കൂട്ടിയിട്ടിരുന്ന ഉരുപ്പടികള്‍ കണ്ടെത്തിയത്.

നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടിപ്രവര്‍ത്തകരും അറിയിച്ചതിനെത്തുടര്‍ന്ന് എടക്കര പൊലീസ് ഉരുപ്പടികള്‍ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. മഞ്ചേരി പോസ്റ്റല്‍ ഡിവിഷനിലെ മെയില്‍ ഓവര്‍സിയര്‍മാരായ വി.എം. ജോസഫ്, സി. ഉണ്ണീന്‍കുട്ടി എന്നിവര്‍ വ്യാഴാഴ്ച രാവിലെ തപാല്‍ ഉരുപ്പടികള്‍ സ്‌റ്റേഷനില്‍നിന്ന് ഏറ്റുവാങ്ങി.

പല ഉരുപ്പടികളിലും തപാല്‍മുദ്ര ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ എടക്കര മെയിന്‍ പോസ്റ്റ് ഓഫിസിലെ ജീവനക്കാരില്‍നിന്ന് വിശദീകരണം തേടും. ഉരുപ്പടികള്‍ വളരെ വേഗം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - Incident of non-delivery of postage stamps: Action to be taken against postmaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.