ഇരുമ്പനത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഇരുമ്പനം പുതിയ റോഡ് ബി.എം.സി നഗര്‍, എളമനത്തോപ്പില്‍ വീട്ടില്‍ വിഷ്ണു ടി. അശോകനെ (26) ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗര്‍ മൂര്‍ക്കാട് വീട്ടില്‍ ശ്രീനിവാസ​െൻറ മകന്‍ മനോജിനെ(40) -യാണ് കഴിഞ്ഞ ആറാം തീയതി ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ചിന് വൈകുന്നേരം ചിത്രപ്പുഴയില്‍ വെച്ചായിരുന്നു കൊലപാതകത്തിന് കാരണമായ സംഭവം നടന്നത്. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയും വിവാഹം നിശ്ചയിച്ചു വച്ചിരുന്ന ഇയാളുടെ പ്രതിശ്രുതവധുവും കൂടി ചിത്രപുഴ റോഡരുകില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മരിച്ച മനോജ് ഇതുവഴി നടന്നു വന്നു. പെണ്‍കുട്ടിയോട് മോശമായി സംസാരിച്ച മനോജുമായി പ്രതി തര്‍ക്കത്തിലാവുകയും പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു.

മനോജി​െൻറ കഴുത്തിന് പിന്നിലും തൊണ്ടയിലും പ്രതി താക്കോല്‍ കൊണ്ട് ഇടിച്ചിരുന്നു. യുവതിയും പ്രതിയും ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്​തു. ഇടി കൊണ്ടതോടെ മനോജ് ഓടി പോവുകയും ഏതാനും ദൂരത്തിന് ശേഷം വഴിയില്‍ വീണ് മരിക്കുകയും ചെയ്​തു. ഓട്ടത്തിനിടയില്‍ മുണ്ട് അഴിഞ്ഞു പോയതിനാൽ അര്‍ദ്ധനഗ്‌നമായ രീതിയിലായിരുന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്​.

നഗ്‌നനായി ഓടുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് സംഭവത്തി​െൻറ ഏകദേശ രൂപം കിട്ടിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. തൃക്കാക്കര അസിസ്റ്റൻറ്​ പൊലീസ് കമ്മിഷണര്‍ പി.വി ബേബി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളേജിലേ പൊലീസ് സര്‍ജന്‍ ഡോക്ടര്‍ ഉമേഷ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്തപ്പോള്‍ തന്നെ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു. ഹില്‍ പാലസ് സി.ഐ. കെ.ജി അനീഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ കെ.അനില, ഓമനക്കുട്ടന്‍, എ.എസ്.ഐ മാരായ സജീഷ്, സന്തോഷ് എം.ജി, സന്തോഷ്, ഷാജി, സതീഷ്‌കുമാര്‍, സി.പി.ഒ അനീഷ് എന്നിവര്‍ ഉണ്ടായിരുന്നു.

Tags:    
News Summary - incident where the young man was found dead in Irumpanam was a murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.