ന്യൂഡൽഹി: കോവിഡ് ചികിത്സക്ക് തൊഴിലുടമയോ മറ്റുള്ളവരോ നൽകുന്ന തുകക്ക് കേന്ദ്രസർക്കാർ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച് മരിക്കുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് തൊഴിലുടമയോ മറ്റുള്ളവരോ നൽകുന്ന ധനസഹായത്തിനും നികുതി നൽകേണ്ട. 10 ലക്ഷം രൂപയാണ് ഇതിന്റെ പരിധി. 2019-2020 സാമ്പത്തിക വർഷവും അതിന് ശേഷവും ഇത്ബാധകമാണ്.
ആദായനികുതി കുടിശ്ശിക ഒത്തുതീർപ്പാക്കുന്ന 'വിവാദ് സെ വിശ്വാസ്' പദ്ധതി രണ്ടുമാസം കൂടി ദീർഘിപ്പിച്ച്ആഗസ്റ്റ്31വരെയാക്കി. പാൻ-ആധാർ ബന്ധിപ്പിക്കുന്നത് നേരത്തെ സെപ്റ്റംബർ 30വരെ ദീർഘിപ്പിച്ചിരുന്നു. സ്രോതസ്സിൽ നിന്ന് നികുതി ഈടാക്കുന്ന(ടി.ഡി.എസ്)ഫോം 16 സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് ജുലൈ15ൽ നിന്ന് ജുലൈ 31വരെ ദീർഘിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.