തിരുവനന്തപുരം: ഗാര്‍ഹിക വൈദ്യുതിക്ക് വിവിധ സ്ലാബുകളില്‍ 25 പൈസമുതല്‍ 60 പൈസവരെയാണ് നിരക്കുവര്‍ധന. പ്രതിമാസം 51 യൂനിറ്റ് മുതല്‍ 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് യൂനിറ്റ് ഒന്നിന് 3.70 രൂപയില്‍നിന്ന് 3.95 രൂപയായി. 101 മുതല്‍ 150 യൂനിറ്റ് വരെ 4.80 രൂപ എന്നത് അഞ്ചു രൂപയായും 151 മുതല്‍ 200 യൂനിറ്റ് വരെ 6.40 രൂപയില്‍നിന്ന് 6.80 രൂപയായും 201 മുതല്‍ 250 യൂനിറ്റ് വരെ 7.60 രൂപയില്‍നിന്ന് എട്ട് രൂപയായും വര്‍ധിപ്പിച്ചു. ഈ വിഭാഗത്തില്‍ ടെലിസ്കോപിക് (സ്ലാബിനനുസരിച്ച് നിരക്കുകള്‍ മാറുന്ന രീതി) നിരക്കുകളായിരിക്കും ബാധകമാകുക.
ഈ വിഭാഗത്തില്‍ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസിന് വിവിധ സ്ലാബുകളില്‍ 10 മുതല്‍ 40 രൂപവരെ വര്‍ധിപ്പിച്ചു. 51 യൂനിറ്റ് മുതല്‍ നൂറ് യൂനിറ്റ് വരെ ഉപയോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് 45 രൂപയില്‍നിന്ന് 55 രൂപയാക്കി. 101 യൂനിറ്റ് മുതല്‍ 150 വരെയുള്ളവര്‍ക്ക് 55 രൂപയില്‍നിന്ന് 70 രൂപയായും 151 യൂനിറ്റ് മുതല്‍ 200 വരെ ഫിക്സഡ് ചാര്‍ജ് 70 ല്‍നിന്ന് 100 രൂപയായും 201 മുതല്‍ 250 യൂനിറ്റ് വരെയുള്ളവര്‍ക്ക് 80 രൂപയില്‍നിന്ന് 110 രൂപയായും വര്‍ധിപ്പിച്ചു.
ടെലിസ്കോപിക് വിഭാഗത്തിലെ ത്രീ ഫേസ് ഉപയോക്താക്കളുടെ ഫിക്സഡ് ചാര്‍ജിലും വര്‍ധന യുണ്ട്. 51 യൂനിറ്റ് വരെ 100 യൂനിറ്റ് വരെ ഫിക്സഡ് ചാര്‍ജ് 90 രൂപയില്‍നിന്ന് 120 രൂപയായും 101 മുതല്‍ 150 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 150 രൂപയായും 151 മുതല്‍ 200 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 160 ആയും 201 മുതല്‍ 250 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 175 രൂപയായും വര്‍ധിപ്പിച്ചു.
250 യൂനിറ്റില്‍ കൂടുതല്‍ പ്രതിമാസ ഉപയോഗമുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന മുഴുവന്‍ യൂനിറ്റിനും ഒരേനിരക്ക് ഈടാക്കുന്ന നോണ്‍ ടെലിസ്കോപിക് നിരക്കുകള്‍ അനുസരിച്ചാണ് വര്‍ധന വരുത്തിയത്. ത്രീ ഫേസിന് 400 യൂനിറ്റ് വരെയുള്ളവര്‍ക്ക് ഫിക്സഡ് ചാര്‍ജ് 175 രൂപയായും 500 യൂനിറ്റ് വരെയുള്ളവര്‍ക്ക് 200 രൂപയായും ഉയര്‍ത്തി. 500 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കെല്ലാം ഫിക്സഡ് ചാര്‍ജ് 225 രൂപയാക്കി. നേരത്തേ ഇത് 150 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.