തിരുവന്തപുരം: ഒാണക്കാലത്ത് പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോർപിന്‍റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോർട്ടികോർപ് എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി. പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു.
ഉത്രാടത്തിന് മുമ്പുവരെ വൻ വിലക്കാണ് ഹോർട്ടികോർപ് പച്ചക്കറി വിൽപന നടത്തിയിരുന്നത്. 30 ശതമാനം സബ്സിഡി എന്ന് പരസ്യം ചെയ്ത ശേഷമായിരുന്നു വില വർധിപ്പിച്ചത്. പൊതുവിപണയിലേക്കാൾ കൂടിയ വിലയാണ് ഹോർട്ടികോർപ് ഈടാക്കിയത്. പച്ചക്കറി വില വർധിപ്പിച്ച വാർത്ത പുറത്തുവന്നതോടെ ഉത്രാട ദിനത്തിൽ വില കുറച്ചു.
ഒാണക്കാലത്തെ വിറ്റുവരവ് സംബന്ധിച്ച് കണക്കെടുക്കും. ഉൽപന്നങ്ങൾ സംഭരിക്കുമ്പോൾ കർഷകർക്ക് കൊടുക്കേണ്ട കുടിശിക വേഗത്തിൽ കൊടുക്കാനും തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.