തിരുവനന്തപുരം: സിക വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് പരിശോധന കൂട്ടാൻ തീരുമാനം. ആനയറക്കുസമീപം മൂന്നു കിലോമീറ്റർ പരിധി ക്ലസ്റ്ററായി പരിഗണിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ക്ലസ്റ്ററിനും നഗരത്തിനും പുറത്തും കേസുകൾ റിേപ്പാർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ ബാലരാമപുരം സ്വദേശിനിയായ ഗർഭിണിയുമുണ്ട്. ഇവർക്ക് നഗരവുമായി ബന്ധമില്ല. പാറശ്ശാലയിലും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫലത്തിൽ നിലവിലേതിനു പുറമെ കൂടുതൽ ക്ലസ്റ്ററുകൾ കണ്ടെത്താനുള്ള സാധ്യതയുമുണ്ട്. ഇൗ സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടലുകളും പരിശോധന വർധിപ്പിക്കാനുള്ള നടപടികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.