ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നു; പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ സമയമാറ്റം

പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നു ട്രെയിനുകളുടെ സമയത്തിൽ ഞായറാഴ്ച മുതൽ മാറ്റം വരുത്തി. 16731 തിരുചെന്തൂർ എക്സ്പ്രസ് രാവിലെ ആറിനാണ് പാലക്കാട് ജങ്ഷനിൽനിന്ന് പുറപ്പെടുക. മറ്റു സ്റ്റേഷനുകളിലെ സമയം: പാലക്കാട് ടൗൺ 6.10, പുതുനഗരം 6.23, കൊല്ലങ്കോട് 6.32, മുതലമട 6.41, മീനാക്ഷിപുരം 6.50, പൊള്ളാച്ചി 7.10. തിരിച്ചുള്ള 16732 പാലക്കാട് എക്സ്പ്രസ് രാത്രി എട്ടിന് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയം: മീനാക്ഷിപുരം 8.16, മുതലമട 8.25, കൊല്ലങ്കോട് 8.34, പുതുനഗരം 8.42, പാലക്കാട് ടൗൺ 8.56, പാലക്കാട് ജങ്ഷൻ 9.45.

16344 തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് പതിവുപോലെ 5.35ന് പൊള്ളാച്ചിയിലെത്തും. മറ്റു സ്റ്റേഷനുകളിലെ സമയം: ഉദുമൽപേട്ട 6.06, പളനി 6.30, ഒട്ടഛത്രം 6.54, ദിണ്ഡിഗൽ 8.10, മധുര 10.00. 16334 മധുര-തിരുവനന്തപുരം എക്സ്പ്രസ് വൈകുന്നേരം 5.55ന് പഴനിയിലെത്തും. മറ്റു സ്റ്റേഷനുകളിലെ സമയം: ഉദുമൽപേട്ട വൈകു. 6.30, പൊള്ളാച്ചി 7.02, കൊല്ലങ്കോട് 7.29, പാലക്കാട് ടൗൺ 7.53, പാലക്കാട് ജങ്ഷൻ 8.30, ഒറ്റപ്പാലം 9.33. തുടർന്നുള്ള സമയത്തിൽ മാറ്റമില്ല.

22651 ചെന്നൈ സെൻട്രൽ-പാലക്കാട് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് രാവിലെ 7.55ന് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയം: പാലക്കാട് ടൗൺ 8.43, പാലക്കാട് ജങ്ഷൻ 9.30. തിരിച്ചുള്ള ചെന്നൈ എക്സ്പ്രസ് വൈകുന്നേരം 4.10ന് പാലക്കാട് ജങ്ഷനിൽനിന്ന് പുറപ്പെടും. 4.20ന് പാലക്കാട് ടൗണിലും 5.25ന് പൊള്ളാച്ചിയിലുമെത്തും.

Tags:    
News Summary - increasing the speed of trains; Time change on Palakkad-Pollachi route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.