ദുരന്തങ്ങളിൽ തളരരുത് -മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തങ്ങളിൽ തളരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദ േശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും തലമുറക്ക് വേണ്ടിയാണ് ഈ പരിശ്രമം. കവളപ്പാറയിൽ പോസ് റ്റുമോർട്ടത്തിനായി പള്ളി വിട്ടുകൊടുത്ത സഹോദരങ്ങൾ രാജ്യത്തെ മഹത്തായ മാതൃകയാണ്. പ്രളയം വിഭവ പ്രതിസന്ധിയുണ്ടാക്കി. അസാധ്യമായി ഒന്നുമില്ലെന്ന് കേരള ജനത തെളിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തുടർന്നുണ്ടാകേണ്ട പുനർനിർമാണ പ്രക്രിയക്കും ആത്മാർത്ഥമായി പുനരർപ്പിച്ചുകൊണ്ടാവട്ടെ ഈ സ്വാതന്ത്ര്യദിന ആഘോഷവും ആചരണവും.

ഭരണഘടനാ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നാണ് സ്വാതന്ത്ര്യ ദിനം നൽകുന്ന സന്ദേശം. സമ്പത്ത് കുത്തകകളിലേക്ക് മാത്രമായി ഒതുങ്ങുന്നു. ജാതിയുടെ പേരിൽ പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്നു.

ഭരണഘടനയുടെ ഫെഡറൽ സ്പിരിറ്റിനെ, വൈവിധ്യത്തെ ഏക ശിലാരൂപമായ യൂനിറ്ററി സംവിധാനം കൊണ്ട് പകരംവെക്കാൻ ശ്രമം ഉണ്ടായാൽ അതിനെ ഭരണഘടനാ തത്വത്തിന്‍റെ ലംഘനമായേ കാണാനാകൂവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് സ്വതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.

Tags:    
News Summary - independence day speech pinarayi vijayan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.