പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്ര സ്ഥാനാർഥി ഷാനിബ് പിൻമാറി, പി. സരിന് പിന്തുണ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി ഷാനിബ് പിൻമാറി.

പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. പി. സരിൻ നേരത്തേ അഭ്യർഥിച്ചിരുന്നു. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു.

എന്നാൽ വെള്ളിയാഴ്ച നാടകീയമായി മത്സരത്തിനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും എ.കെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു. പി. സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം. തനിക്ക് ലഭിക്കുന്ന മതേതരവോട്ടുകള്‍ ഭിന്നിക്കരുതെന്ന് കരുതിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്ന് ഷാനിബ് പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് ആദ്യം സരിനും പിന്നാലെ ഷാനിബും പാർട്ടിവിട്ടത്. ഇതിൽ സരിൻ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തെത്തി. ഷാനിബ് പൂർണ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

Tags:    
News Summary - Independent candidate Shanib withdrew from Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.