ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 3000 കടന്നു. 24 മണിക്കൂറിനിടെ 3,377 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 60 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 17,801 ആയി. കോവിഡിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,23,753 ആയി.
ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 1,490 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രണ്ടു കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
2,496 പേർ രോഗമുക്തരാകുകയും ചെയ്തു. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഇതുവരെ 193.28 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായി സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.