സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യാനെത്തിയ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും മുഹമ്മദ് യൂസഫ് തരിഗാമിയും പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും

ഇന്ത്യ കടന്നുപോകുന്നത് ഭയത്തിലൂടെ -കെ. സച്ചിദാനന്ദൻ

കണ്ണൂർ: ഭയത്തിലൂടെയാണ് ഇന്ത്യൻ ജനത കടന്നുപോകുന്നതെന്നും സത്യം തുറന്നുപറഞ്ഞാൽ എന്തും സംഭവിക്കാമെന്ന ഭയത്തിലാണ് സാംസ്കാരിക നായകരെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് പ്രഫ. കെ. സച്ചിദാനന്ദൻ. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മെ രക്ഷിക്കാൻ ആരും അവതരിക്കില്ല. നാം തന്നെ നമ്മെ രക്ഷിക്കണം. രാഷ്ട്രീയമില്ലെന്ന് പറയുന്നവരെ സൂക്ഷിക്കണമെന്നും അത്തരക്കാരുടേത് പിന്തിരിപ്പൻ രാഷ്ട്രീയമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. സി.പി.എം പി.ബി അംഗം എം.എ. ബേബി അധ്യക്ഷത വഹിച്ചു.

എസ്.യു. വെങ്കിടേശൻ എം.പി, കവി പ്രഭാവർമ, മുകേഷ് എം.എൽ.എ എന്നിവർ സംസാരിച്ചു.


Tags:    
News Summary - India is passing through fear -K. Sachidanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.