ഇന്ത്യയിൽ 24 മണിക്കൂറിനിടെ 16,135 പേർക്ക് കോവിഡ്, 24 മരണം; ഏറ്റവും കൂടുതൽ സജീവ രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 16,135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗമുള്ളവരുടെ എണ്ണം 1,13,864 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 24 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,25,223 ആയി.

ഡൽഹിയിൽ പുതുതായി 648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു മരണവും. 4.29 ആണ് രോഗസ്ഥിരീകരണ നിരക്ക്. മുംബൈയിൽ 761 പേർക്കാണ് ​പുതുതായി രോഗം കണ്ടെത്തിയത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സജീവ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. ശനിയാഴ്ച വരെയുള്ള കണക്കു പ്രകാരം 29,505 കോവിഡ് രോഗികളാണ് കേരളത്തിലുള്ളത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ(23,447), തമിഴ്നാട്(13,319),പശ്ചിമബംഗാൾ(9290), കർണാടക(6440) എന്നീ സംസ്ഥാനങ്ങളാണ് സജീവ കോവിഡ് കേസുകളിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. 

Tags:    
News Summary - India reports 16,135 new cases, 24 deaths in last 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.