തൃശൂർ: ജി.എസ്.ടി വെട്ടിച്ചവരിൽ ഇന്ത്യൻ കോഫി ഹൗസ് ഉടമയായ കോഫി ബോർഡ് വർക്കേഴ്സ് സഹ കരണ സംഘവും! വെട്ടിപ്പ് കണ്ടെത്തിയപ്പോൾ അടച്ചത് ഏഴ് കോടിയോളം രൂപ. അഞ്ച് ശതമാനമാണ് ഹോട്ടൽ ഭക്ഷണത്തിന് ജി.എസ്.ടി. തൃശൂർ മുതൽ തിരുവനന്തപുരം വരെ 56 ശാഖകൾ ഉള്ള കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം ജി.എസ്.ടി നടപ്പാക്കിയ ശേഷം അടച്ചിട്ടില്ല. എന്നാൽ, ഇതേ സമയത്ത് ഉപഭോക്താക്കളിൽനിന്ന് നികുതി ഈടാക്കിയിരുന്നു. 2017-18ൽ 7.34 കോടി രൂപയാണ് കോഫി ഹൗസുകളിൽ ലഭിച്ച ജി.എസ്.ടി. ഇത് 2018-19ൽ 4.52 കോടിയായി താഴ്ന്നുവെന്നാണ് ജി.എസ്.ടി വകുപ്പിെൻറ റിപ്പോർട്ട്. വാറ്റിെൻറ അവസാനകാലത്ത് 79.90 ലക്ഷമായിരുന്ന നികുതിയാണ് ജി.എസ്.ടിയായപ്പോൾ ഏഴരകോടിയായി വർധിച്ചത്.
കോഫി ബോർഡിെൻറ ഭരണം സംബന്ധിച്ച തർക്കവും വ്യവഹാരവും നടന്ന അഡ്മിനിസ്ട്രേറ്റർ ഭരണകാലത്ത് ജി.എസ്.ടി ഈടാക്കാതിരുന്നതിനെ തുടർന്ന് ഭീമമായ നഷ്ടമാണ് സംഭവിച്ചത്. കണ്ടെത്തിയേപ്പാൾ അന്ന് 1.24 കോടി അടക്കേണ്ടിവന്നു. ഇത് തിരികെ ലഭിക്കണമെന്ന പരാതി ഹൈകോടതിയുടെ പരിഗണനയിലാണ്. ജി.എസ്.ടി ഈടാക്കുന്നതിൽ ആദ്യം ആശയക്കുഴപ്പമുണ്ടാവുകയും നടപ്പാക്കാൻ വേണ്ടത്ര ഒരുക്കം നടത്താതിരുന്നതുമാണ് ആദ്യഘട്ടത്തിലുണ്ടാക്കിയ കുഴപ്പം.
ജി.എസ്.ടി ഈടാക്കി തുടങ്ങിയെങ്കിലും ഇപ്പോഴും കോഫി ബോർഡ് സഹകരണ സംഘത്തിന് സാമ്പത്തിക സ്ഥിരത നേടാനായിട്ടില്ലേത്ര. ജി.എസ്.ടി അടക്കാതിരുന്നല്ല, ഭരണപിഴവാണെന്നാണ് സംഘത്തിെൻറ വാദം. നോട്ട് നിരോധനത്തിൽനിന്ന് ജി.എസ്.ടി വരെയെത്തിയപ്പോൾ കനത്ത പ്രതിസന്ധിയാണ് കോഫി ബോർഡ് നേരിടുന്നതെന്നും പത്ത് കോടിയുടെ വരുമാന നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്നും കോഫി ബോർഡ് വർക്കേഴ്സ് സഹ. സംഘം ഡയറക്ടർ ബോർഡ് അംഗം അനിൽകുമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.