ഇന്ത്യൻ കോഫി ഹൗസ്​ ഭരണസമിതി: ഹരജി ഇന്ന്​ പരിഗണനക്ക്​

കൊച്ചി: ഇന്ത്യന്‍ കോഫി ഹൗസി​െൻറ ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരായ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. എല്ലാ യൂനിയനുകള്‍ക്കും പ്രാതിനിധ്യമുള്ള തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയ നടപടി ചോദ്യംചെയ്ത് ഭരണസമിതി അംഗങ്ങൾ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.  അതേസമയം, അഡ്മിനിസ്ട്രേറ്റർ ഭരണം ഏറ്റെടുത്തെങ്കിലും ഒാഫിസിൽ എത്താൻ കഴിയാത്തതിനാൽ ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയുെണ്ടന്നും പ്രതിസന്ധി തീർക്കണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം തൊഴിലാളികൾ നൽകിയ ഹരജിയും ബുധനാഴ്ച പരിഗണനക്കെത്തും. തൊഴിലാളി സഹകരണവേദിയുടെ നേതൃത്വത്തിലാണ് കോഫി ഹൗസ് ഭരണം.

Tags:    
News Summary - indian coffee house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.