കൊച്ചി: കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം ‘വൈശാഖില്‍’ ഒ.കെ. ഇന്ദുവിനെ (25) ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രാരംഭ വാദം ഇന്ന്. എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് കുറ്റപത്രത്തിന്മേൽ പ്രാരംഭ വാദം കേൾക്കുന്നത്. ഇന്ദുവിെൻറ കാമുകനും എ ന്.ഐ.ടി അസി. പ്രഫസറുമായ സുഭാഷാണ് കേസിലെ പ്രതി.
2011 ഏപ്രില്‍ 23ന് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസില്‍ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ കാണാതാവുകയും പിന്നീട് പെരിയാറില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇന്ദു ട്രെയിനില്‍നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു റെയില്‍വേ പൊലീസിെൻറ ആദ്യ കണ്ടെത്തൽ. പിന്നീട് ബി-1 എ.സി കോച്ചിെൻറ വാതിലിനടുത്തുനിന്ന ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായി ഇതേ കോച്ചിലെ ഒരു യാത്രക്കാരനാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. സാഹചര്യത്തെളിവുകളും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്ന് സുഭാഷിനെ അറസ്റ്റ് ചെയ്തത്.
സുഭാഷുമായുള്ള ബന്ധം തുടരുന്നതിനിടെ കളിക്കൂട്ടുകാരനായ അഭിഷേകുമായി വീട്ടുകാര്‍ ഇന്ദുവിെൻറ വിവാഹം ഉറപ്പിച്ചു. 2011 മേയ് 16ന് വിവാഹം നടത്താനായിരുന്നു തീരുമാനം. തുടര്‍ന്ന് സുഭാഷുമായുള്ള പ്രണയം ഉപേക്ഷിച്ച ഇന്ദു വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. സുഭാഷിനെ പിരിയുന്നതിലുള്ള വിഷമത്തില്‍ ഇന്ദു ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലായിരുന്നു റെയില്‍വേ പൊലീസ്. ഇതിനിടെ സുഭാഷിനെ ശാസ്ത്രീയ പരിശോധനക്ക് വിധേയനാക്കിയെങ്കിലും സത്യം പുറത്തുകൊണ്ടുവരാനായില്ല. പിന്നീട് ഇന്ദുവിെൻറ പിതാവ് കൃഷ്ണന് നായര്‍ ഹൈകോടതിയില്‍ നല്കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ അന്ന് െഎ.ജിയായിരുന്ന ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്കാളിത്തം തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.