തിരുവനന്തപുരം: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പും നിർമാണവും അന്തിമഘട്ടത്തിലാണെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിെൻറ പ്രാരംഭ സർവേ നടപടികളും െഗസറ്റ് വിജ്ഞാപനവും ഇതിനകം പൂർത്തിയാക്കി. മഹസർ തയാറാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും പി.കെ. ബഷീറിെൻറ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
സ്ഥലത്തിെൻറ ഉപയോഗാവകാശം മാത്രമാണ് ഗെയിൽ ഏറ്റെടുക്കുന്നത്. വിളകൾ നഷ്ടമാവുന്നവർക്കും ഭൂമി നഷ്ടപ്പെടുന്നവർക്കും രണ്ടുതരത്തിലാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതിനായി പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനം നഷ്ടപരിഹാരം നൽകുന്നതിന് വ്യവസ്ഥയുണ്ട്. കേരളത്തിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് ആവശ്യമായ മുഴുവൻ ഭൂമിയുടെയും ഉപയോഗ അവകാശം കേന്ദ്രസർക്കാർ ഏറ്റെടുത്തു.
ജനവാസ മേഖലയിൽ കൂടുതൽ കനമുള്ള പ്രത്യേകം രൂപകൽപന ചെയ്ത പൈപ്പുകളാണ് ഉപയോഗിക്കുക. ജനവാസ മേഖലയെ പരമാവധി ഒഴിവാക്കിയ അലൈൻമെൻറാണ് നിലവിലുള്ളത്. വീടുകളെയും കെട്ടിടങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ലൈൻ കടന്നുപോകുന്ന വഴിയിൽ ഒരു വീടുപോലും പൊളിക്കേണ്ട ആവശ്യമില്ല. നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.