കോതമംഗലം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോട്ടപ്പടി ചുണ്ടേക്കാടൻ കുഞ്ഞുമുഹമ്മദ് -റഹ്മത്ത് ദമ്പതികളുടെ മകൻ സാദിഖാണ് (23) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.45ഓടെ വീട്ടിലേക്ക് മടങ്ങും വഴി ചേറങ്ങനാൽ കവലക്ക് സമീപം മഠത്തുംപടിയിൽ അശ്രദ്ധമായി റോഡ് കുറുകെ കടന്ന സൈക്കിൾ യാത്രികനെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയായിരുന്നു.
റോഡിൽ തലയടിച്ച് വീണ സാദിഖ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. സഹോദരങ്ങൾ. ആഷിഖ്, അലി. ഖബറടക്കം ബുധനാഴ്ച്ച ഉച്ചക്ക് 12ന് കോട്ടപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.