'നീതി'യിൽ നീതികേട്​; ചൂഷണത്തിനിരയായി ഫാർമസിസ്​റ്റുകൾ

കോട്ടയം: സഹകരണ സ്ഥാപനങ്ങൾക്ക്​ കീഴിലുള്ള നീതി മെഡിക്കൽ സ്​റ്റോറുകളിൽ ഫാർമസിസ്​റ്റുകൾ നേരിടുന്നത്​ കടുത്ത ചൂഷണം. കൃത്യമായ നിർദേശങ്ങൾ ഒന്നുമില്ലാത്തതിനാൽ ഓരോ ബാങ്കും ഭരണസമിതിയുടെ തീരുമാനത്തിന്​ അനുസരിച്ചാണ്​ സേവന-വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നത്​. ഭരണത്തിലിരിക്കുന്നവർക്ക്​ താൽപര്യമുള്ളവരാണെങ്കിൽ മികച്ച വേതനവും അല്ലാത്തവർക്ക്​ തുച്ഛവേതനവും എന്നതാണ്​ സ്ഥിതി.

പൊതുവിപണിയിലേക്കാൾ വിലകുറച്ച്​ മരുന്ന്​ കിട്ടുമെന്നതിനാൽ ജനങ്ങൾക്ക്​ ഏറെ സഹായകരമാണ്​ നീതി മെഡിക്കൽ സ്​റ്റോറുകൾ. മിക്കവാറും സ്​റ്റോറുകളിൽ രോഗികളുടെ വലിയ തിരക്കും അനുഭവപ്പെടാറുണ്ട്​. വില കുറവാണെങ്കിലും വിൽപന കൂടുന്നതുകൊണ്ട്​ മികച്ച വരുമാനവും ഇതിൽനിന്ന്​ ലഭിക്കും​.

അതു​െകാണ്ടുതന്നെ മിക്ക സഹകരണ സ്ഥാപനങ്ങളും നീതി മെഡിക്കൽ ​സ്​റ്റോറുകൾ തുടങ്ങിയിട്ടുമുണ്ട്​. വിറ്റുവരവിന്​ അനുസരിച്ച്​ വേതനംനൽകുന്ന രീതിയാണ്​ പല സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്​. സൂപ്പർ ഗ്രേഡ്​ ബാങ്കുകളിൽപോലും ദിവസം 7500 മുതൽ 15,000 വരെ വിൽപനയുണ്ടെങ്കിൽ 9190, 15,001 മുതൽ 25,000 വരെ 10,430, 25,001 മുതൽ 35,000 വരെ 11,250 അതിനുമുകളിൽ 11,850 എന്നിങ്ങനെയാണ്​ അടിസ്ഥാനശമ്പളം നിശ്ചയിച്ചിരിക്കുന്നത്​.

വിൽപനക്കനുസരിച്ച്​ മാത്രമേ ശമ്പളം ലഭിക്കൂ എന്നതിനാൽ നീതിയിലെത്തുന്ന രോഗികളെക്കൊണ്ട്​​ ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങിപ്പിക്കാൻ​ ഫാർമസിസ്​റ്റുകൾ നിർബന്ധിതരാവുകയാണ്​. ഇതിനായി ഫുഡ്​ സപ്ലിമെൻറ്​ മുതൽ പെർഫ്യൂം വരെ വിൽപനക്ക്​ ഒരുക്കിയിരിക്കുന്ന മെഡിക്കൽ സ്​റ്റോറുകളുമുണ്ട്​.

എന്നാൽ, ഇതേ സ്ഥാപനങ്ങൾക്ക്​ കീഴിലുള്ള വളം വിൽപനശാലകൾ, സ്​റ്റേഷനറിക്കടകൾ എന്നിവയിലൊന്നും ഈ രീതിയിലല്ല ശമ്പളം കൊടുക്കുന്നത്​. പ്യൂൺ തസ്​തികയിൽ ജോലിക്ക്​ കയറുന്നവർക്കുപോലും തുടക്കത്തിൽ 11,000 രൂപ മുതൽ അടിസ്ഥാന ശമ്പളം നൽകു​േമ്പാഴാണ്​ ഈ ചൂഷണം​.

രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ഏഴുവരെ ഒറ്റക്ക്​ ജോലി​െചയ്യാൻ നിർബന്ധിതരായ ഫാർമസിസ്​റ്റുകളും പ്യൂൺ മുതൽ യു.ഡി ക്ലർക്ക്​ വരെയുള്ള തസ്​തികയിൽ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകി സംരക്ഷിക്കപ്പെടുന്ന ഫാർമസിസ്​റ്റുകളുമാണ്​ സഹകരണ മേഖലയിലുള്ളത്​​. ആരോഗ്യവകുപ്പിൽ വൻ ശമ്പളത്തോടെ ജോലി ചെയ്യുന്ന ഫാർമസിസ്​റ്റുകൾക്ക്​ തുല്യമായ യോഗ്യതയും ജോലിയും ഉത്തരവാദിത്തവും സഹകരണ മേഖലയിലുള്ളവർക്കും ഉണ്ടെങ്കിലും കടുത്ത വിവേചനമാണ്​ മിക്ക സഹകരണ സ്ഥാപനങ്ങളിലുള്ളവരും നേരിടേണ്ടിവരുന്നത്​. 

Tags:    
News Summary - Injustice in ‘justice’; Pharmacists exploited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.