വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഹിന്ദുത്വ അജണ്ട -ഐ.എൻ.എൽ

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആയി ഉയർത്താനുള്ള മോദി സർക്കാറിെൻറ നീക്കത്തിനു പിന്നിൽ ഹിന്ദുത്വ ഫാഷിസ്​റ്റ് അജണ്ടയാണെന്നും അല്ലാതെ, രാജ്യത്തെ സ്​ത്രീസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളൊന്നും പരിഷ്കാരം കൊണ്ട് പരിഹരിക്കപ്പെടാൻ പോകുന്നില്ലെന്നും ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ.

വ്യക്തിനിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള സർക്കാറിെൻറ കടന്നുകയറ്റം ഏകീകൃത സിവിൽ കോഡിനുവേണ്ടി സംഘ്പരിവാർ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണ്.

സ്​ത്രീകളുടെ ആരോഗ്യം, പോഷകാഹാരം, അന്തസ്സാർന്ന തൊഴിൽ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നേടിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടം വിവാഹ പ്രായത്തിെൻറമേൽ കൈവെക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന്​ കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - INL against women marriage age increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.