കോഴിക്കോട്: പാലാ ബിഷപ്പിെൻറ വർഗീയ പരാമർശങ്ങൾ സൃഷ്ടിച്ച കോലാഹലങ്ങൾക്കിടയിൽ കോൺഗ്രസ് നേതാക്കളായ കെ. സുധാകരനും വി.ഡി. സതീശനും ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചത് വെറും രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. രണ്ട് സമുദായങ്ങൾ തമ്മിലടിക്കുമ്പോൾ സർക്കാർ നോക്കിനിൽക്കുകയാണെന്ന ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്.
ഇത്തരം സന്ദർഭങ്ങളിൽ ഇരകളുടെ മാനസിക പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനു പകരം വേട്ടക്കാരോടൊപ്പം ചേരുന്നതിെൻറ പിന്നിലെ ഗൂഢലക്ഷ്യം ജനം തിരിച്ചറിയുന്നുണ്ട്. തെറ്റ് തിരുത്തി ക്ഷമാപണം നടത്താൻ ബന്ധപ്പെട്ടവർ വിശാലമനസ്കത കാട്ടണമെന്ന കാഴ്ചപ്പാടിനോട് കോൺഗ്രസ് നേതാക്കൾ യോജിക്കുന്നുണ്ടോ എന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.