കോഴിക്കോട്: ബാബരി പള്ളി തകർത്തത് അന്വേഷിച്ച ജസ്റ്റിസ് ലിബർഹാൻ കമീഷൻ റിപ്പോർട്ട് പൂഴ്ത്തിയതും റിപ്പോർട്ടിന്മേൽ അന്നത്തെ യു.പി.എ സർക്കാർ ഒരു നടപടിയും സ്വീകരിക്കാതിരുന്നതുമാണ് സി.ബി.ഐ കോടതിക്ക് രാജ്യത്തെ ഞെട്ടിച്ച വിധി പറയാൻ അവസരമൊരുക്കിയതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. കമീഷെൻറ കണ്ടെത്തൽ വസ്തുനിഷ്ഠവും സംഘ്പരിവാറിെൻറ യഥാർഥ മുഖം തുറന്നുകാട്ടുന്നതുമാണ് -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.ഗാന്ധി ജയന്തി ദിനത്തിൽ ഐ.എൻ.എൽ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും. 'ഗാന്ധിജിയുടെ ഇന്ത്യയെ രക്ഷിക്കൂ ' എന്ന മുദ്രാവാക്യമുയർത്തി പ്രാദേശികതലത്തിൽ പ്രതിഷേധസംഗമങ്ങൾ നടത്തുമെന്നും പാർട്ടി സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.