മലപ്പുറം: മലപ്പുറം ജില്ലയിലെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എസ്.പി എസ്. സുജിത്ത്. ഇതിനായി മൊബൈൽ സ്ക്വാഡുകളുടെ പ്രവർത്തനം വിപുലപ്പെടുത്തും. നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, ഉൾപ്രദേശങ്ങളിൽ ഇപ്പോഴും ആൾക്കൂട്ടമുണ്ടാവുന്നുണ്ടെന്ന് എസ്.പി പറഞ്ഞു.
പല ഗ്രാമീണ പ്രദേശങ്ങളിലും ഉണ്ടാവുന്ന ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനാവും ഇനി പ്രധാന പരിഗണന. ഇതിനൊപ്പം ട്രിപ്പിൾ ലോക്ഡൗൺ എല്ലാ സ്ഥലങ്ങളിലും കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ നാല് ജില്ലകളിൽ മൂന്നിലും അത് പിൻവലിച്ചിരുന്നു. എന്നാൽ, മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കിയിട്ടില്ല.
കേരളത്തിലെ മറ്റ് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ താഴെയാണ്. അതേസമയം, മലപ്പുറം ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഉയർന്ന് നിൽക്കുകയാണ്. ഇതാണ് നിയന്ത്രണങ്ങൾ തുടരുന്നതിനുള്ള കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.