ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ നിഷ സാരംഗ്. ജീവിതത്തിൽ ഒരാൾ വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങുന്നുണ്ട് നിഷ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജീവിതത്തിൽ ഒരാൾ വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങുന്നുണ്ട്. കുട്ടികൾ വലുതായിക്കഴിയുമ്പോൾ, നമ്മൾ പറയുന്നതും ചിന്തിക്കുന്നതും അവർക്ക് ഇഷ്ടപെടണമെന്നില്ല. അപ്പോൾ, നമ്മളെ കേൾക്കാനും പറയാനും ഒരാൾ വേണമെന്ന് നമുക്ക് തോന്നിത്തുടങ്ങും. നമ്മൾ വെറുതെയിരുന്ന് കരയാൻ തുടങ്ങും. ഇൻഡസ്ട്രിയിൽ ഓടിനടക്കുമ്പോൾ ഇടവേളകളിൽ വീട്ടിലെത്തുമ്പോൾ, വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ നമ്മുടെ മനസ്സ് മാറിപ്പോകും. 50 വയസ്സ് കഴിയുമ്പോൾ എന്നെ ഹാപ്പിയാക്കി നിർത്തിയാൽ മാത്രമേ എന്‍റെ ആരോഗ്യത്തെ എനിക്ക് നാളെ ഉപയോഗിക്കാനാകൂ.... -നിഷ പറഞ്ഞു.
മക്കളോട് പണ്ടേ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു. അന്‍പതാം വയസ് മുതല്‍ ഞാന്‍ എന്നെ ശ്രദ്ധിച്ചു തുടങ്ങും. എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങും. എന്തൊക്കെ ഇഷ്ടങ്ങളുണ്ടായിരുന്നോ അതൊക്കെ ഞാന്‍ ചെയ്തു തുടങ്ങും. അന്‍പത് വയസ് വരെ നിങ്ങള്‍ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു. അതുകഴിഞ്ഞാല്‍ എനിക്കുള്ള ജീവിതമാണ് എന്ന്.
കുറച്ച് പിശുക്കിന്റെ അസുഖം ഉള്ള ആളാണ് താനെന്നും നിഷ പറഞ്ഞു. മാസത്തില്‍ എത്രയാണ് വരുമാനം ഉള്ളത് അതില്‍ ഇത്ര മാത്രമേ ചിലവഴിക്കുകയുള്ളൂ, ഇത്ര സേവ് ചെയ്യും എന്നൊക്കെ തീരുമാനിക്കും. അത് മക്കള്‍ക്കും അറിയാം. ചെലവിനുള്ള തുക മാത്രമേ ചെലവിനായി ഉപയോഗിക്കുകയുള്ളൂ -നടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.