തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെയും ഒരുകൂട്ടം ചലച്ചിത്ര പ്രവർത്തകരുടെയും ജനങ്ങളുടെയും വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നേരത്തേതന്നെ ഗൂഢാലോചന കേസ് തെളിയിക്കാൻ പൊലീസിന് കഴിയുമായിരുന്നു. ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അറസ്റ്റ് ഇത്ര വൈകിച്ചത്. ഗൂഢാലോചനയുണ്ടെന്ന് എല്ലാവരും പറഞ്ഞെങ്കിലും മുഖ്യമന്ത്രി മാത്രം അത് അംഗീകരിക്കാൻ തയാറാകാത്തതാണ് പൊലീസിനെ പിന്നോട്ടുവലിച്ചത്. എന്നാൽ, ജാഗ്രതയോടെ നിലകൊണ്ട മാധ്യമങ്ങളും ഒരുവിഭാഗം ചലച്ചിത്ര പ്രവർത്തകരും നിലപാട് മാറ്റാൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കി. ഇരയെ അവഹേളിക്കാനും പ്രതിയെ സംരക്ഷിക്കാനും കൂട്ടുനിന്ന ജനപ്രതിനിധികളായ ഇന്നസെൻറും മുകേഷും ഗണേഷും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.