കൊച്ചി: ഇലന്തൂരിൽ പരിശോധനക്കായി മായാ, മർഫി എന്നീ പൊലീസ് നായ്ക്കൾ എത്തി. നായ്ക്കളുമായുള്ള പൊലീസ് സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്. ഭഗവൽ സിങിന്റെ വീടിനോട് ചേർന്നുള്ള പറമ്പിലാണ് പരിശോധന നടക്കുന്നത്. നായകളെ സ്വതന്ത്രമായി വിട്ടുകൊണ്ടാണ് പരിശോധന നടക്കുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ നായ്ക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. നായ്ക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങൾ പൊലീസ് കുഴിച്ചു പരിശോധിക്കും. ഒരിടം നിലവിൽ കുഴിച്ചു പരിശോധിക്കുന്നുണ്ട്. രണ്ടു സ്ഥലങ്ങളാണ് നായ്ക്കൾ കുരച്ചതിന്റെ അടിസ്ഥാനത്തിൽ മാർക്ക് ചെയ്തത്.
പത്തടിയോളം താഴ്ചയിൽ മൃതദേഹം ഉണ്ടെങ്കിലും അത് കണ്ടെത്താൻ സാധിക്കുന്ന നായ്ക്കളെയാണ് സ്ഥലത്തെത്തിച്ചത്. കഴിഞ്ഞ ദിവസം കുഴിച്ച സ്ഥലങ്ങളില്ലാതെ മറ്റെവിടെങ്കിലും മൃതദേഹം കുഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് നായ്ക്കളെ എത്തിച്ചത്. പെട്ടിമുടി ദുരന്തത്തിലുൾപ്പെടെ മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിച്ച നായ്ക്കളാണ് മായയും മർഫിയും. പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുന്നത്. പ്രതികളെ ഇലന്തൂരിലെത്തിച്ചപ്പോൾ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നിരുന്നു. സ്ഥലത്ത് വലിയ ജനക്കൂട്ടം രൂപപ്പെട്ടിട്ടുണ്ട്. ഭഗവൽ സിങിന്റെ തിരുമ്മൽ കേന്ദ്രം പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.