കൊച്ചി: ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻറ്സ് അസോസിയേഷൻ ബുധനാഴ്ച സംസ്ഥാനത്ത് ഇൻഷുറൻസ് ബന്ദ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒരുമാനദണ്ഡവുമില്ലാതെ 50 ശതമാനം വരെ പ്രീമിയം വർധിപ്പിച്ചത് ഇൻഷുറൻസ് കമ്പനികളെയും സ്വകാര്യ പണമിടപാട് കോർപറേറ്റ് സ്ഥാപനങ്ങളെയും സഹായിക്കുന്നതും വാഹന ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതുമാണെന്ന് അസോസിയേഷൻ ആരോപിച്ചു. ബുധനാഴ്ച ഇൻഷുറൻസ് ഒാഫിസുകളിൽ പ്രീമിയം അടക്കാതെ ജനങ്ങളും തൊഴിലാളികളും സഹകരിക്കണമെന്ന് സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.