ചെന്നൈ: ശബരിമല യുവതി പ്രവേശനത്തിന് പുറപ്പെട്ട ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്ക ുന്ന ‘മനിതി’യെന്ന സംഘടനയെക്കുറിച്ച് കേന്ദ്ര ഇൻറലിജൻസ് ഏജൻസികൾ അന്വേഷണമാരം ഭിച്ചു. തീവ്ര ഇടത്-മാവോവാദി ബന്ധമുള്ള വനിതകൾ സംഘടനയുമായി ബന്ധെപ്പടുന്നതായാ ണ് ഏജൻസികളുടെ പ്രാഥമിക നിഗമനം. ഞായറാഴ്ച പമ്പയിലെത്തിയ മനിതി സംഘത്തിലെ അംഗങ്ങൾ പരസ്പരം ‘തോളർ’ എന്ന് സംബോധന ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സഖാവ്’ എന്നതിെൻറ തമിഴ് വാക്കാണ് തോളർ.
‘മനിതി’ എന്ന വാക്കിെൻറ അർഥം ‘സ്ത്രീ’യെന്നാണ്. പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ചാണ് ഇൗ വനിത കൂട്ടായ്മ രൂപംകൊള്ളുന്നത്. ചെന്നൈ മറീന ബീച്ചിലായിരുന്നു ആദ്യ ഒത്തുചേരൽ. പിന്നീട്, വനിതാവകാശ സംഘടനയായി മാറി. രാജ്യമൊട്ടുക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ സംഘടനയിൽ സജീവമാണ്. അംഗങ്ങളെ ‘മനിതികൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
സ്വന്തമായി ഒരു ഒാഫിസ് പോലുമില്ലാത്ത സംഘടന സമൂഹ മാധ്യമങ്ങളിലൂടെയാണ് സമാനമനസ്കരെ കോർത്തിണക്കുന്നത്. ഇവരുടെ ഫേസ്ബുക്ക്, വാട്സ്ആപ് പേജുകളാണ് ഇൻറലിജൻസ് ബ്യൂറോ വിശകലനം ചെയ്യുന്നത്. അതിനിടെ കേരള സർക്കാറുമായി സഹകരിച്ചാണ് ശബരിമലയാത്ര സംഘടിപ്പിച്ചതെന്ന മനിതി കോഒാഡിനേറ്റർ സെൽവിയുടെ ഫേസ്ബുക്ക് പേജിലെ വെളിപ്പെടുത്തൽ വിവാദമായി. ഡിസംബർ 21ന് നൽകിയ ശബരിമല യാത്രാ അറിയിപ്പിലാണ് കേരള സർക്കാറും പുരോഗമന-ആദിവാസി സംഘടനകളുമായും സഹകരിച്ചാണ് യാത്രയെന്ന് പറയുന്നത്.
ശബരിമല അയ്യപ്പന് പ്രത്യേകിച്ച് വഴിപാടുകളൊന്നും നേരാനില്ലെങ്കിലും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണുള്ളതെന്നും ഇതിൽ വ്യക്തമാക്കുന്നു. ശബരിമല യാത്ര, സംഘടനയിൽ ഭിന്നതക്ക് കാരണമായതായും റിപ്പോർട്ടുണ്ട്. സെൽവിയുടെ ഫേസ്ബുക്ക് പേജിൽ ‘മനിതി ശബരിമല യാത്ര സംഘടിപ്പിക്കുന്നു’ എന്ന തലക്കെട്ടിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ മനിതിയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ ‘ഞങ്ങൾ ശബരിമല യാത്ര സംഘടിപ്പിക്കുന്നില്ല’ എന്ന അറിയിപ്പും വന്നു. ശബരിമല വിവാദത്തിൽ കക്ഷിചേരേണ്ടതില്ലെന്നാണ് മനിതിയിലെ ഒൗദ്യോഗിക വിഭാഗത്തിെൻറ നിലപാടെന്നാണ് ഇതിലൂടെ വ്യക്തമായതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.