അന്തർ സംസ്​ഥാന സർവിസ്​: കേരള ആർ.ടി.സി 'എൻഡ് ടു എൻഡ് നിരക്ക്' മാറ്റി

ബംഗളൂരു: കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അന്തർ സംസ്​ഥാന സർവിസുകളിൽ ഏർ​െപ്പടുത്തിയ 'എൻഡ് ടു എൻഡ് നിരക്ക്' സംവിധാനം കേരള ആർ.ടി.സി പിൻവലിച്ചു. പകരം, ജില്ല അടിസ്​ഥാനത്തിൽ സ്​റ്റേജ്​ കണക്കാക്കി ടിക്കറ്റ്​ നിരക്ക് ഏർപ്പെടുത്തി. മാറ്റം കഴിഞ്ഞദിവസം നിലവിൽ വന്നതായി കെ.എസ്​.ആർ.ടി.സി അധികൃതർ അറിയിച്ചു.

കോവിഡ്​ സാഹചര്യങ്ങൾ അവസാനിച്ച്​ സർവിസുകൾ മുഴുവൻ പുനഃസ്​ഥാപിക്കുന്നതുവരെ പുതിയ നിരക്ക്​ തുടരും.

കോവിഡ് കാലത്ത് സ്പെഷൽ സർവിസായി കേരളത്തിലെ വിവിധയിടങ്ങളിൽനിന്ന്​ ബംഗളൂരുവിലേക്കും തിരിച്ചും ആരംഭിച്ച ബസ് സർവിസുകളിൽ മാസങ്ങളായി 'എൻഡ് ടു എൻഡ് നിരക്ക്' ഈടാക്കുന്നത് സംബന്ധിച്ച് യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു.

ബംഗളൂരുവിൽനിന്ന്​ സുൽത്താൻ ബത്തേരിയിലേക്കും മൂന്നാറിലേക്കും ഒരേ ടിക്കറ്റ്​ നിരക്കാണ്​ ഇൗടാക്കിയിരുന്നത്​. കർണാടക ആർ.ടി.സി എൻഡ് ടു എൻഡ് നിരക്ക് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.

കോവിഡ് േലാക്​ഡൗണിനുശേഷം കഴിഞ്ഞ വർഷം ആഗസ്​റ്റ്​ മുതലാണ് കോവിഡ് കാല സ്പെഷൽ സർവിസായി കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും ബംഗളൂരുവിൽനിന്ന്​ കേരളത്തിലേക്കും തിരിച്ചും ബസ് സർവിസ് ആരംഭിച്ചത്.

കോവിഡ് ലോക്​ഡൗണിൽ കേരളത്തിലേക്ക്​ ട്രെയിൻ സർവിസ് ഇല്ലാതിരുന്ന സമയത്ത് കേരള ആർ.ടി.സിയുടെ സ്പെഷൽ സർവിസാണ് കൂടുതൽ പേരും ആശ്രയിച്ചിരുന്നത്.  

Tags:    
News Summary - Inter-state service: Kerala RTC changes 'end to end rate'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.