കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈകോടതി അടുത്ത വ്യാഴാഴ്ച വരെ നീട്ടി. മുൻകൂർ ജാമ്യ ഹരജിയും സിംഗിൾ ബെഞ്ചിന്റെ നിർദേശങ്ങൾ പാലിക്കാത്തതിനാൽ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയും വ്യാഴാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യവും നീട്ടിയത്.
വെള്ളിയാഴ്ച കോടതി ഹരജി പരിഗണിച്ചെങ്കിലും നടപടികളിലേക്ക് കടന്നില്ല. ലക്ഷ്മണിന്റെ അഭിഭാഷകന്റെയും സർക്കാറിന്റെയും ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് കെ. ബാബു ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയത്. മോൻസൺ മാവുങ്കൽ കോഴിക്കോട് സ്വദേശി എം.ടി. ഷമീർ ഉൾപ്പെടെ അഞ്ചുപേരുടെ പക്കൽനിന്ന് പണം വാങ്ങി തട്ടിപ്പു നടത്തിയെന്ന കേസിലാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്.
ഈ ഹരജിയിൽ ലക്ഷ്മണിന് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യത്തിൽ നോട്ടീസ് നൽകണമെന്നും ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നുമായിരുന്നു ഇടക്കാല ഉത്തരവ്. രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ലക്ഷ്മൺ ഹാജരായില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.