തിരുവനന്തപുരം: മലപ്പുറം വേങ്ങരയില്‍ ഷാര്‍ജ മാതൃകയിൽ അന്താരാഷ്ട്ര ഡ്രൈവിങ് പരി ശീലന കേന്ദ്രം വരുന്നു. ഇന്‍കലിനു കീഴിെല 25 ഏക്കര്‍ സ്ഥലത്താണ് സെൻറര്‍ സ്ഥാപിക്കുക. ഡ്ര ൈവിങ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഉണ്ടാകും.
ഇന്കലിെൻറ വ്യവസായ പാര്‍ക്കിനോടനുബന്ധിച്ചാകും ഇത്. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിനു കീഴിെല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസര്‍ച്ചിനായിരിക്കും (ഐ.ഡി.ടി.ആര്) നടത്തിപ്പ് ചുമതല.
ഷാര്‍ജ സർക്കാരിെൻറ മുന്നിൽ കേരളം ഉന്നയിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിങ് ട്രെയിനിങ് സെൻറര്‍. ഇവിടെ ഡ്രൈവിങ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇൻറര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് ഇതുവഴി ലഭിക്കും. ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി ആവശ്യമായി മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.