തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിെൻറ (ഐ.എഫ്.എഫ്.കെ) സില്‍വര്‍ ജൂബിലി കാഴ്ചകള്‍ക്ക് നാളെ നിശാഗന്ധിയില്‍ തിരിതെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന് അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയാകും.
മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിെൻറ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നേടിയ ഷീന്ലുക്ഗൊദാര്ദിനുവേണ്ടി മുതിര്‍ന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങും. കോവിഡിെൻറ പശ്ചാത്തലത്തില്‍ ഗൊദാര്‍ദിന് ചടങ്ങില്‍ നേരിട്ട് എത്താന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈനില്‍ അദ്ദേഹം ആശംസകള്‍ പങ്കുവെക്കും.
തുടര്‍ന്ന് മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ് ഐഡ പ്രദര്‍ശിപ്പിക്കും. ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിെൻറ അർഥരാഹിത്യവും അനാവരണംചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.