മലപ്പുറം: ഹജ്ജ് തീർഥാടനത്തിന് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുള്ള നിരക്ക് കുറക്കാനുള്ള ഇടപെടലുകളും സമ്മർദവും തുടരുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഹജ്ജിന് അവസരം ലഭിച്ചവരുടെ പണമടക്കല്‍, രേഖ സമര്‍പ്പണം തുടങ്ങിയ കാര്യങ്ങൾ കമ്മിറ്റി ചര്‍ച്ച ചെയ്തു. ഇതുവരെ 15,140 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. പണമടക്കാനുള്ള സമയപരിധി 15 വരെ നീട്ടിയിട്ടുണ്ട്. ഹാജിമാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലന ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തയാഴ്ച ഹജ്ജ് ഹൗസില്‍ മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും. പരിശീലനക്ലാസ് ഏകോപിപ്പിക്കാൻ അഹമ്മദ് കുട്ടി എന്ന ബാപ്പുഹാജി കോഴിക്കോട് (ചീഫ് കോ ഓഡിനേറ്റർ), മുജീബ് മാസ്റ്റര്‍ മലപ്പുറം, അസ്കര്‍ എറണാകുളം (അസിസ്റ്റന്റ് കോ ഓഡിനേറ്റർമാർ) എന്നിവരെ ചുമതലപ്പെടുത്തി. സംസ്ഥാനതല ക്ലാസിന് 15 പേരടങ്ങുന്ന ട്രെയിനിങ് ഫാക്കല്റ്റീസിനേയും തെരഞ്ഞെടുത്തു. ഇവര്‍ക്കുള്ള പരിശീലന ശില്പശാല ഫെബ്രുവരി 16 ന് കോഴിക്കോട് പുതിയറയില്‍ നടക്കും.
ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി ഹജ്ജ് ഹൗസിലെ മുഴുവന്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കും. ടെന്‍ഡര്‍ അടുത്ത ദിവസം ആരംഭിക്കും. സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിലും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ ചെയര്‍മാന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേക ചുമതല നല്കി. കോഴിക്കോട് പി.വി. അബ്ദുല്‍ വഹാബ് എം.പി, അഡ്വ. പി. മൊയ്തീന് കുട്ടി, ഡോ. ഐ.പി. അബ്ദുല്‍ സലാം, മുഹമ്മദ് ഖാസിം കോയ, കണ്ണൂരില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബര്‍, കൊച്ചിയില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ, സഫര്‍ കയാല്‍ എന്നിവർക്കാണ് ചുമതല. ഹജ്ജ് ഹൗസില്‍ അടുത്തയാഴ്ച സന്ദര്‍ശക ലൈബ്രറി ഉദ്ഘാടനം ചെയ്യും. ഹജ്ജ്, ഉംറ കർമങ്ങള്‍ ആസ്പദമാക്കിയുള്ള ഗ്രന്ഥങ്ങള്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളും ലഭ്യമാക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള പരിശീലകരുടെ പട്ടിക അന്തിമമാക്കി. ഇവര്‍ക്ക് ഡല്‍ഹിയില്‍ നല്കുന്ന പരിശീലനത്തില്‍ സംസ്ഥാന കമ്മിറ്റി പ്രതിനിധികളായി അഡ്വ. പി. മൊയ്തീന് കുട്ടി, പി.പി. മുഹമ്മ് റാഫി, പി.ടി. അക്ബര്‍ എന്നിവര്‍ പങ്കെടുക്കും.
യോഗത്തിൽ ചെയര്മാന് സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ അഡ്വ. പി. മൊയ്തീന്‍കുട്ടി, ഡോ. ഐ.പി. അബ്ദുല്‍ സലാം, കെ. ഉമര്‍ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, സഫര്‍ കയാല്‍, പി.ടി. അക്ബര്‍, പി.പി. മുഹമ്മദ് റാഫി, എക്സിക്യൂട്ടീവ് ഓഫിസര്‍ പി.എം. ഹമീദ്, അസി. സെക്രട്ടറി എന്‍. മുഹമ്മദലി ന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.