കൊള്ളപ്പലിശക്കാർക്കെതിരെ കർശന നടപടിക്ക് നിർ​േദശം

തിരുവനന്തപുരം: അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറി‍​​െൻറ നിർ​േദശം. സംസ്​ഥാനത്തെ  മലയോര ഗ്രാമങ്ങളിലും പാലക്കാട് പോലുള്ള ജില്ലകളിലും അമിത പലിശക്ക് പണം നൽകുന്നവരുടെ ചതിയിൽ​െപട്ട് സാധാരണക്കാർ ദുരിതം അനുഭവിക്കുന്നതായുള്ള വാർത്തകളെ തുടർന്നാണ് സെൻകുമാറി‍​​െൻറ ഇടപെടൽ. കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട്  ലഭിക്കുന്ന പരാതികളിൽ എല്ലാ ജില്ല പൊലീസ്​ മേധാവിമാരും സർക്കുലർ 10/2014, എക്സിക്യൂട്ടിവ് ഡിറക്ടിവ് നമ്പർ 12/2014 എന്നിവ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കണം. കേരള മണി ലെൻഡേഴ്സ്​ ആക്ട് 1958, കേരള െപ്രാഹിബിഷൻ ഓഫ് ചാർജിങ്​ എക്സോർബിറ്റൻറ് ഇൻറസ്​റ്റ്​ ആക്ട് ^2012  എന്നീ നിയമങ്ങൾ/ചട്ടങ്ങൾ പ്രകാരമാകണം കേസുകളെടുക്കേണ്ടത്. കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട പരാതികൾ 8547546600 എന്ന നമ്പറിൽ അറിയിക്കാമെന്നും സെൻകുമാർ അറിയിച്ചു. 

Tags:    
News Summary - intrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.