കരുനാഗപ്പള്ളി: പാസ്പോർട്ട്, വിസ കാലാവധി കഴിഞ്ഞ ജർമൻ പൗരനെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽനിന്ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഹോൾഗർ എറിക് ഇർക്മിഷ് (46) ആണ് പിടിയിലായത്. രണ്ട് ദിവസം മുമ്പ് അമൃതപുരിയിലെത്തിയ ഇയാൾ മഠത്തിൽ കറങ്ങിനടക്കുന്നത് ചീഫ് സെക്യൂരിറ്റി ഓഫിസറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
പരിശോധനയിൽ പാസ്പോർട്ട്, വിസ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. കുളു, മണാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അടിപിടി കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ 2016ൽ ഇന്ത്യയിലെത്തി രണ്ടരവർഷത്തോളം വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിനടന്ന ശേഷം രണ്ട് ദിവസം മുമ്പാണ് അമൃതാനന്ദമയി മഠത്തിലെത്തിയത്. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.