തൊടുപുഴ: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രെൻറ ഭൂമിയുടെ പട്ടയത്തിെൻറ ഉടമസ്ഥാവകാശത്തിൽ പരിശോധന ആരംഭിച്ചതായി ഇടുക്കി ജില്ല കലക്ടർ ജി.ആർ. ഗോകുൽ. ലാൻഡ് റവന്യു കമീഷണറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പരിശോധന.
എസ്. രാജേന്ദ്രെൻറ പേരിലുള്ള പട്ടയത്തിെൻറ സീലിലും തിയതിയിലും പൊരുത്തക്കേടുകൾ ഉള്ളതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതാണ് ഇപ്പോൾ പരിശോധനക്ക് വഴിവെച്ചത്.
മൂന്നാർ കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമർശനങ്ങളാണ് എസ്. രാജേന്ദ്രനെതിരെ ഉയർന്നത്. മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനുൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.