തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയിൽ മുതിർന്ന നേതാവ് ജി. സുധാകരെൻറ പങ്ക് ഉൾപ്പെടെ അന്വേഷിക്കാൻ സി.പി.എം അന്വേഷണ കമീഷൻ. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസും അടങ്ങിയ കമീഷനെ നിയോഗിക്കാൻ ശനിയാഴ്ച അവസാനിച്ച സി.പി.എം സംസ്ഥാനസമിതി തീരുമാനിച്ചു. മണ്ഡലത്തിലെ പ്രവർത്തനത്തിൽ പോരായ്മ ഉണ്ടായതിനാൽ എല്ലാ വശവും പരിശോധിക്കാനാണ് കമീഷനോട് നിർദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചത്തെ സമിതിയിൽനിന്ന് വിട്ടുനിന്ന ജി. സുധാകരൻ ശനിയാഴ്ചയും പെങ്കടുത്തില്ല.
വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനസമിതി അംഗമായ നേതാവിെനതിരെ സംഘടനാതല അേന്വഷണം വരുന്നത്. ആലപ്പുഴയിൽ ചേർന്ന ജില്ല സെക്രേട്ടറിയറ്റിൽനിന്ന് സുധാകരൻ ഒഴിഞ്ഞുനിന്നിരുന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സംഘടനാതലത്തിൽ വീഴ്ച ഉണ്ടായെന്നാണ് സംസ്ഥാനസമിതി വിലയിരുത്തൽ. വെള്ളിയാഴ്ചത്തെ ചർച്ചയിൽ മന്ത്രി സജി ചെറിയാനും സി.ബി. ചന്ദ്രബാബുവും ഉൾപ്പെടെ മുതിർന്ന നേതാക്കൾ ജി. സുധാകരെൻറ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി കുറ്റപ്പെടുത്തി. അദ്ദേഹം സഹകരിക്കാതെ നിെന്നന്ന ആക്ഷേപം പരിേശാധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിെലാന്നായ ആലപ്പുഴയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം ഇടപെടണമെന്ന് മറ്റ് ജില്ലകളിലെ അംഗങ്ങളും നിർദേശിച്ചു. ആലപ്പുഴ ജില്ലനേതൃേയാഗത്തിൽ സ്ഥാനാർഥി എച്ച്. സലാമാണ് സുധാകരനെതിരെ ആരോപണം ഉന്നയിച്ചത്. സുധാകരെൻറ ഒാഫിസിെൻറ അറിവോടെയാണ് താൻ എസ്.ഡി.പി.െഎക്കാരനാണെന്ന പോസ്റ്റർ പ്രചരിച്ചത്. അതിനെ പ്രതിരോധിക്കാൻ സുധാകരൻ തയാറായില്ല. പൊതുയോഗങ്ങളിലടക്കം സുധാകരെൻറ പെരുമാറ്റം തന്നോട് താൽപര്യമില്ലാത്ത വിധമായിരുെന്നന്നും സലാം തുറന്നടിച്ചു. എ.എം. ആരിഫ് എം.പിയാണ് സുധാകരനെതിരായ ആരോപണത്തിന് തുടക്കമിട്ടത്. ജില്ല കമ്മിറ്റി റിപ്പോർട്ടിൽ സുധാകരെൻറ പേരില്ലായിരുെന്നങ്കിലും വീഴ്ചകൾ എടുത്തുപറഞ്ഞിരുന്നു.
അന്ന് കമ്മിറ്റിയിൽ പെങ്കടുത്ത ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ സംസ്ഥാന നേതൃത്വം പരാതി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ചൊവ്വയും ബുധനും ചേർന്ന സംസ്ഥാന െസക്രേട്ടറിയറ്റും വിഷയം ഗൗരവമായാണ് എടുത്തത്. പറയാനുള്ളത് പറയാതെ സുധാകരൻ മാറിനിന്നതും ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.