കോഴിക്കോട്: പ്ലസ് ടു കോഴ ആരോപണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ വിദേശയാത്രകളും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിക്കുന്നു.
കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലുള്ള സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രാർ വിഭാഗത്തിൽനിന്ന് അന്വേഷിച്ചപ്പോൾതന്നെ വിദേശയാത്ര വിവരങ്ങളും പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച നടപടികൾ തുടങ്ങിയിരുന്നില്ല. ഇതിനിടെയാണ് അഞ്ച് വര്‍ഷത്തിനിടെ ഷാജി നിരവധി തവണ വിദേശയാത്ര നടത്തിയതിലടക്കം ദുരൂഹതയുെണ്ടന്നുള്ള പരാതി ഇ.ഡിക്ക് ലഭിച്ചത്.
എം.എൽ.എ ആയതിനാൽ ഔദ്യോഗികമായി മറ്റു രാജ്യങ്ങൾ സന്ദർശിക്കുേമ്പാൾ മുൻകൂട്ടി നിയമസഭ സ്പീക്കറുടെ അനുമതി തേടണം എന്നാണ് ചട്ടം. എന്നാൽ, മിക്കതിനും അനുമതി തേടാത്തതിനാൽ സ്വകാര്യ യാത്രകളായിരുന്നുവെന്നാണ് സൂചന.
രണ്ടുദിവസങ്ങളിലായി 30 മണിക്കൂറോളം ചോദ്യം ചെയ്തപ്പോൾ വിദേശയാത്രകൾ മിക്കതും സുഹൃത്തുക്കളെയും മറ്റും സന്ദർശിക്കാനായിരുന്നുവെന്നായിരുന്നു മൊഴി. ഏതൊക്കെ രാജ്യങ്ങളാണ് സന്ദർശിച്ചത് എന്നതടക്കം ഇ.ഡി വിദേശമന്ത്രലയത്തിൽ നിന്ന് ശേഖരിക്കും. ഷാജിയുടെ മാലൂർകുന്നിലെ വീട് 37 സെൻറിലാണ്. എന്നാൽ, ഇതിനോട് ചേർന്നുള്ള ഭൂമി ഷാജിയുടെ ബിനാമിയുടെ പേരിലുള്ളതാണെന്നത് സംബന്ധിച്ച സൂചന ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
ചില ബന്ധുക്കളുടെ പേരിലുള്ള ബാങ്ക് നിക്ഷേപം ഉൾപ്പെടെ അന്വേഷിക്കുന്നതിനോടൊപ്പം ഇൗ ഭൂമി ഇവരുടെ ആരുടെയെങ്കിലും പേരിലാണോ എന്നതും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.