കൊച്ചി\തൃശൂർ: സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിനെ ആശുപത്രിയിൽ സന്ദർശിച്ചവരിലേക്കും. വിയ്യൂർ ജയിലിൽ കഴിയുന്നതിനിടെ ഒരാഴ്ച മുമ്പ് നെഞ്ചുവേദനയുമായി സ്വപ്നയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആറു ദിവസത്തെ ചികിത്സക്കിടെ സ്വപ്നയെ സന്ദർശിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തവരെ കുറിച്ചാണ് എൻ.ഐ.എ അന്വേഷണം. ഇതിൽ ഉന്നതരുൾെപ്പടെയുണ്ടെന്നാണ് സൂചന.
വിയ്യൂർ ജയിലിൽ കഴിയുന്നതിനിടെ രണ്ടു തവണയാണ് സ്വപ്നയെ അസുഖവുമായി ആശുപത്രിയിലെത്തിച്ചത്. ഒപ്പം സ്വപ്നയുടെ ഫോൺ വിളിയും അന്വേഷിക്കും സ്വപ്നയുടെ ആശുപത്രി ചികിത്സയിൽ അസ്വാഭാവികതയും ദുരൂഹതയും ഉണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇതിനുപിന്നാലെ സ്വപ്നയെ ഉന്നതർ സന്ദർശിച്ചെന്ന ആരോപണം അനിൽ അക്കര എം.എൽ.എയും ഉയർത്തി. മന്ത്രി എ.സി. മൊയ്തീൻ നേരിട്ടെത്തി സ്വപ്നയുടെ ചികിത്സക്കുള്ള കാര്യങ്ങൾ ഏർപ്പാടാക്കിയെന്നാണ് എം.എൽ.എയുടെ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.