കാസർകോട്: മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം മറ്റൊരു അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച പൊലീസിനെ കമീഷൻ വിമർശിച്ചു. ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കാത്തത് ഗൗരവമായി കാണുന്നതായി കമീഷൻ ഉത്തരവിൽ പറഞ്ഞു. ആവശ്യപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം അയച്ചുതരണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
കാഞ്ഞങ്ങാട് ബാവനഗർ സ്വദേശി മുഹമ്മദ് അസ്ലം സമർപ്പിച്ച പരാതിയിലാണ് കമീഷൻ ജില്ല പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് ചോദിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിന് പരാതിക്കാരെൻറ കടയിൽ ചിലർ അതിക്രമിച്ചു കയറി മേശയിൽ ഉണ്ടായിരുന്ന 2,12,000 രൂപ കവർന്നെന്നാണ് പരാതി. പരാതിക്കാരൻ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. അതിക്രമിച്ച് കയറിയവർ വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
കമീഷൻ ജില്ല പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 23ന് ജില്ല പൊലീസ് മേധാവിക്കുവേണ്ടി അഡീഷനൽ പൊലീസ് സൂപ്രണ്ട് സമർപ്പിച്ചത് പരാതിക്കാരൻ നൽകിയ മറ്റേതോ പരാതിയിലുള്ള അന്വേഷണ റിപ്പോർട്ടാണ്. റിപ്പോർട്ട് തയാറാക്കി സമർപ്പിച്ച ഉദ്യോഗസ്ഥനെയാണ് കമീഷൻ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.