കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ ആര്‍ക്കൊക്കെ കിട്ടിയെന്ന കാര്യത്തിലുള്ള ദുരൂഹത നീങ്ങുന്നു. മൊബൈൽ ഫോണുകൾ കൈപ്പറ്റിയവരുടെ മുഴുവൻ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. യു.എ.ഇ ദേശീയ ദിനത്തിൽ സ്വപ്ന സുരേഷ് സമ്മാനമായി നൽകിയ ഫോൺ ലഭിച്ചത് ആർക്കൊക്കെയെന്ന കാര്യത്തെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങളും അരങ്ങേറിയിരുന്നു.
എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ , സന്തോഷ് ഈപ്പൻ, കോൺസുൽ ജനറൽ, പരസ്യ കമ്പനി ഉടമ പ്രവീൺ എന്നിവരാണ് ഐ ഫോൺ കൈപ്പറ്റിയ അഞ്ച് പേർ. അഞ്ച് ഉടമകളുടെ വിവരങ്ങൾ മൊബൈൽ കമ്പനികൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്.
എന്നാൽ അഞ്ചല്ല, സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് 7 മൊബൈൽ ഫോണുകളാണെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി 2 ഫോണുകൾ ഉപയോഗിക്കുന്നതെന്നാണ് അറിയുന്നതെങ്കിലും ഇവരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
1.19 ലക്ഷം രൂപ വിലയുള്ള ഐ ഫോണുകളാണ് സ്വപ്ന സമ്മാനമായി നൽകിയത്. ഇതിലൊന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ലഭിച്ചുവെന്ന വിവരം നിരവധി വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. തുടർന്നാണ് ഫോണുകളെക്കുറിച്ച് ഇ.ഡി വിശദമായ അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.