നെടുമ്പാശേരിയിൽ ഐ ഫോൺ കള്ളക്കടത്ത് പിടികൂടി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകൾ കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ബാഗേജിനകത്ത് അതിവിദഗ്ധമായി എട്ട് ഐഫോണുകൾ ഒളിപ്പിച്ചത്. ഇവയ്ക്ക് ഇന്ത്യൻ വിപണിയിൽ എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരും.

38.5 ശതമാനമാണ് മൊബൈൽ ഫോണിന് നികുതിയടയ്ക്കേണ്ടത്. അതുകൊണ്ടു തന്നെ നികുതി വെട്ടിച്ച് കടത്തുമ്പോൾ ലക്ഷക്കണക്കിന് രൂപ ലാഭം ലഭിക്കും. ഇയാളിൽ നിന്ന് 20 ഗ്രാം തൂക്കം വരുന്ന ഒരു സ്വർണ ബിസ്കറ്റും പിടികൂടി. വിദേശത്തു നിന്നുമെത്തിക്കുന്ന മൊബൈൽ ഫോണുകൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വിറ്റഴിക്കുന്നത്. 

Tags:    
News Summary - Iphone smuggling seized in nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.