ഇരിട്ടി: പ്രളയദുരിതത്തിൽ പെടുമ്പോൾ നാട്ടുകാരുടെ ദുരിതമകറ്റാൻ ഓടിഎത്തുന്നവർ ഒരു മഴപെയ്താൽ ദുരിതത്തിലാകുന്ന അവസ്ഥയിൽ. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ ഓഫിസർമാരും ജീവനക്കാരുമാണ് വർഷങ്ങളായി ഇങ്ങനെ ദുരിതം പേറുന്നത്. ഞായറാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ ഒഴുകിയെത്തിയ ചളിവെള്ളത്തിൽ മണിക്കൂറുകളോളമാണ് നിലയത്തിെൻറ പ്രവർത്തനം തിടംമറഞ്ഞത്.
ഈ വർഷം നിരവധി തവണ ഈ അവസ്ഥ നിലയത്തിനുണ്ടായി. നേരമ്പോക്കിലെ ഇരിട്ടി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്ന പഴക്കം ചെന്ന കെട്ടിടമാണ് അഗ്നിരക്ഷാസേനക്കായി താൽക്കാലികമായി നൽകിയിരുന്നത്.
2010ൽ ഇരിട്ടിക്ക് അഗ്നിരക്ഷാ നിലയം അനുവദിച്ച പ്രഖ്യാപനം വന്നതോടെ മറ്റു കെട്ടിടങ്ങൾ കിട്ടാതായതു മൂലമാണ് ഇടുങ്ങിയതും തിരക്കു പിടിച്ചതുമായ നേരംപോക്ക് റോഡിലെ ഈ പഴയകെട്ടിടം സേനക്ക് അനുവദിച്ചത്. റോഡ് പുതുക്കിപ്പണിത് ടാർ ചെയ്തതോടെ റോഡ് നിരപ്പിൽ നിന്നും ഏറെ താഴ്ന്നാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.
വെള്ളം ഒഴുകിപ്പോകാനായി ഓവുചാൽ നിർമിച്ചിരുന്നു. എന്നാൽ, നിർമാണത്തിലെ അപാകത മൂലം റോഡിലെ ചളിവെള്ളം മുഴുവൻ നിലയത്തിെൻറ മുന്നിൽ ഒഴുകിയെത്തി തളംകെട്ടി നിൽക്കുകയാണ്. ഇരിട്ടി ഹൈസ്കൂൾക്കുന്ന് മുതൽ ഉള്ള വെള്ളം മുഴുവൻ വിവിധ വഴികളിലൂടെ ഒഴുകിയെത്തുന്നത് സേനാനിലയത്തിെൻറ മുന്നിലുള്ള ഈ റോഡിലേക്കാണ്.
ഓഫിസിെൻറ ഉള്ളിലേക്കും കിടപ്പുമുറിയിലേക്കും വരെ വെള്ളം ഇരച്ചെത്തുന്നു. മുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾ അടക്കം ചളിവെള്ളത്തിൽ മുങ്ങും. കൂടാതെ പഴയ ഓടുമേഞ്ഞ കെട്ടിടത്തിലെ ചോർച്ചയും ജീവനക്കാരുടെ ഉറക്കം തന്നെ ഇല്ലാതാക്കുന്നു.
പ്രവർത്തനം തുടങ്ങിയതു മുതൽ ഉള്ള ആവശ്യമാണ് സൗകര്യപ്രദമായ സ്ഥലത്ത് കെട്ടിടവും സൗകര്യങ്ങളും ഒരുക്കിത്തരണമെന്നുള്ളത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് പയഞ്ചേരിയിലെ കോറമുക്കിലെ റവന്യൂ ഭൂമിയിൽ സേനക്ക് കെട്ടിടം നിർമിക്കാനായി അനുമതി നൽകി എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിനെപറ്റി ഒരു വിവരവും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.